Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് സിഐടിയു നിര്‍ണായക ഘടകം

കൊല്ലം : സിപിഎം ജില്ലാ സമ്മേളനത്തില്‍ സിഐടിയു ഗ്രൂപ്പിന്റെ നിലപാട് നിര്‍ണായകമാകുന്നു. വിഎസ് ഗ്രൂപ്പില്‍ രണ്ടു പ്രബല ലോബികള്‍ രൂപമെടുത്തതോടെ ജില്ലാ സെക്രട്ടറി ആരെന്ന് തീരുമാനിക്കുക സിഐടിയു ആയിരിക്കും. ജനവരി ഒമ്പത് ബുധനാഴ്ച ഇ.കെ.നായനാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുന്‍ കുണ്ടറ എംഎല്‍എ ജെ.മെഴ്സിക്കുട്ടിയമ്മയും ജില്ലാ സെക്രട്ടറി കെ.രാജഗോപാലും വിഎസ് ഗ്രൂപ്പിലെ രണ്ടു വിഭാഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ഇവരില്‍ മെഴ്സിക്കുട്ടിയമ്മയ്ക്ക് വിഎസിന്റെയും കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ഗുരുദാസന്റെയും പിന്തുണയുണ്ട്.

കൊല്ലം എംപി പി.രാജേന്ദ്രനും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരനുമാണ് രാജരോപാലിന്റെ പിന്നിലുളളത്. ഇവരില്‍ ആര്‍ക്ക് സെക്രട്ടറിയാകണമെങ്കിലും സിഐടിയുവിന്റെ പിന്തുണ വേണം.

കഴിഞ്ഞ ജില്ലാ സമ്മേളനത്തെ അപേക്ഷിച്ച് ഇക്കുറി പ്രതിനിധികളുടെ എണ്ണത്തില്‍ സിഐടിയുവിന് വന്‍ വര്‍ദ്ധനയുണ്ട്. മുന്‍സമ്മേളനത്തില്‍ ആകെ 340 പ്രതിനിധികളില്‍ വെറും 20 പേരുടെ പിന്തുണയാണുണ്ടായിരുന്നത്. ഇപ്പോള്‍ ആകെ 351 പ്രതിനിധികളില്‍ 120 പേര്‍ സിഐടിയു പക്ഷത്തുണ്ട്. രണ്ട് ഏരിയാ കമ്മിറ്റികളും അവര്‍ക്കുണ്ട്.

രാജഗോപാലിനോടോ മെഴ്സിക്കുട്ടിയമ്മയോടോ സിഐടിയുവിന് പ്രത്യേക മമതയില്ല. മുന്‍കാലങ്ങളില്‍ പുറത്താക്കപ്പെട്ട തങ്ങളുടെ നേതാക്കളെ തിരിച്ചെടുക്കാമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കാവും അവരുടെ പിന്തുണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+