Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്ഡഹാറില്‍ ഒരു തീവ്രവാദി ആത്മഹത്യ ചെയ്തു

കാണ്ഡഹാര്‍: കാണ്ഡഹാറിലെ ഒരു ആശുപത്രിയില്‍ കഴിയുകയായിരുന്ന ഏഴ് അറബ് സൈനികരില്‍ ഒരാള്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.

ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സൈനികര്‍ വളഞ്ഞതിനെ തുടര്‍ന്നാണ് ജനവരി എട്ട് ചൊവാഴ്ച അറബ് പോരാളി സ്വയം വെടിവെച്ചുമരിച്ചത്. മുഹമ്മദ് റസൂല്‍ എന്ന ഇയാള്‍ അല്‍-കൊയ്ദയില്‍ പെട്ടയാളാണെന്നാണ് കരുതുന്നത്.

കാണ്ഡഹാറിന്റെ മേധാവിത്തം താലിബാന് നഷ്ടപ്പെടും മുമ്പ് യുഎസുമായുള്ള യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയവരാണ് ഈ അറബികള്‍. നവംബറിലാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

കാണ്ഡഹാര്‍ വടക്കന്‍ സഖ്യത്തിന്റെ ആധിപത്യത്തിലായതിന് ശേഷം ആശുപത്രിയിലെ ഒരു ഭാഗത്ത് ആയുധങ്ങളും മറ്റുമായി കഴിയുന്ന ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി അറസ്റില്‍ നിന്ന് രക്ഷപ്പെട്ടുകഴിയുകയാണ്.

ഡിസംബര്‍ 23ന് സൈന്യം ഇവരെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+