ചൈനയെ ചെറുക്കാന്‍ സേവന
ചെന്നൈ : മാര്‍ക്കറ്റില്‍ കുന്നുകൂടുന്ന ചൈനയുടെ ഉല്‍പന്നങ്ങളെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഒരു കമ്പനി തയ്യാറെടുക്കുന്നു. സേവന എന്ന ഇലക്ട്രിക്കല്‍ കമ്പനിയാണ് വൈവിദ്ധ്യമുളള ഒരു കൂട്ടം ഉല്‍പന്നങ്ങളുമായെത്തുന്നത്.
പത്തു കോടിയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ വിറ്റു വരവ്. നൂതനമായ അഞ്ചു പാക്കേജിംഗ് ഉപകരണങ്ങളുടെ വരവോടെ ഇത് ഇരട്ടിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ബിജു ഫിലിപ്പോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രസ്തുത പാക്കേജിംഗ് മെഷീനുകളുടെ വൈദ്യുതി ഉപഭോഗം മുന്‍കാലത്തേതിനെ അപേക്ഷിച്ച് പകുതി മാത്രമാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതുതായി ഉപയോഗപ്പെടുത്തിയിരിക്കുന്ന സാങ്കേതിക വിദ്യയാണ് കാരണം.
ശ്രീലങ്ക, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ കമ്പനി കയറ്റുമതി നടത്തുന്നത്. കൊളംബോയിലും ദുബായിലും ഉടന്‍ മാര്‍ക്കറ്റിംഗ് ഓഫീസുകള്‍ തുടങ്ങും. ആഭ്യന്തര മാര്‍ക്കറ്റിലും കമ്പനി മികച്ച നിലയിലാണ്. ടാറ്റാ, ടിവിഎസ്, റാന്‍ബാക്സി എന്നീ വന്‍കുത്തകകള്‍ ഇപ്പോള്‍ തങ്ങളുടെ ഉപഭോക്താക്കളാണെന്ന് കമ്പനി അവകാശപ്പെട്ടു.












Click it and Unblock the Notifications