ഗോവിന്ദാചാര്യക്ക് പ്രചാരക് പദവി നഷ്ടമായി
ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് കെ എന്‍ ഗോവിന്ദാചാര്യയെ ആര്‍ എസ് എസിന്റെ പ്രചാരക് സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
ആര്‍ എസ് എസിന്റെ ഔദ്യോഗിക വക്താവ് എം ജി വൈദ്യയാണ് ഇത് വെളിപ്പെടുത്തിയത്.
പ്രചാരക് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ഗോവിന്ദാചാര്യയെ അറിയിച്ചിട്ടുണ്ടെന്നും വൈദ്യ പറഞ്ഞു. എന്നാല്‍ ഗോവിന്ദാചാര്യയെ എന്തിനാണ് ഈ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നോ എപ്പോഴാണ് ഈ തീരുമാനം എടുത്തതെന്നോ അറിയില്ലെന്ന് വൈദ്യ പറഞ്ഞു.
ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് പ്രചാരകര്‍. അവിവാഹിതരായി കഴിയുന്ന പ്രചാരകര്‍ പ്രതിഫലം പറ്റാതെയാണ് സംഘടനയ്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications