അച്ഛനെ വിശ്വസിക്കരുതെന്ന് മകന്റെ പത്രപ്പരസ്യം
ദില്ലി : സ്വന്തം അച്ഛനും സഹോദരനുമെതിരെ മകന്‍ വക്കീല്‍ നോട്ടീസയ്ക്കുന്നതില്‍ അത്ഭുതമില്ല. പക്ഷേ പത്രപ്പരസ്യം കൊടുത്താലോ? പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയാണ് കഥാനായകന്‍.
തന്റെ ഭാര്യയുടെയും അമ്മായിയുടെയും പേര് ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് റോബര്‍ട്ട് അച്ഛനും സഹോദരനുമെതിരെ പത്രപ്പരസ്യം നല്‍കിയത്. ഒരു രജീന്ദറും റിച്ചാര്‍ഡും തന്റെ പേരു പറഞ്ഞ്് ആളുകളെ കബളിപ്പിക്കുന്നെന്നും അങ്ങനെ ഉപയോഗിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് പരസ്യം. അവര്‍ക്ക് താക്കീതു നല്‍കിക്കൊണ്ട് വക്കീല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
റോബര്‍ട്ടിന്റെ അച്ഛന്‍ രജീന്ദറും റിച്ചാര്‍ഡും തന്റെ പേര് പറഞ്ഞ് ജോലിയും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നെന്നാണ് ആരോപണം. എന്തെങ്കിലും ഇടപാടുമായി അവര്‍ സമീപിച്ചാല്‍ ഒഴിവാക്കണമെന്ന് എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും പിസിസി അദ്ധ്യക്ഷന്‍മാര്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രിയങ്കയുടെയും റോബര്‍ട്ടിന്റെയും പേരില്‍ രജീന്ദറും മകനും ഇടപാടുകള്‍ നടത്തുന്നത് സോണിയയുടെ ശ്രദ്ധയിലും പെട്ടിരുന്നു. ഇത് മുളയിലേ നുളളിയില്ലെങ്കില്‍ യുപി തിരഞ്ഞെടുപ്പില്‍ ദോഷകരമാകുമെന്ന് കണ്ടതിനാലാണ് ഇത്തരം ഒരു നീക്കത്തിന് റോബര്‍ട്ടിനു മേല്‍ സമ്മര്‍ദ്ദമുണ്ടായത്.
റോബര്‍ട്ടിന്റെ കുടുംബത്തിന് ആര്‍എസ്എസുമായി ഉണ്ടെന്നു പറയുന്ന ബന്ധവും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. തനിക്കെതിരെയുളള പരസ്യം അപകീര്‍ത്തികരമാണെന്നാരോപിച്ച് രജീന്ദറും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.












Click it and Unblock the Notifications