വര്‍ഷങ്ങള്‍ക്കു ശേഷം ആലപ്പുഴയില്‍ കപ്പലെത്തുന്നു
ആലപ്പുഴ : ആലപ്പുഴ തുറമുഖത്ത് ജനവരി 10 വ്യാഴാഴ്ച കപ്പലെത്തും, 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ഒരുകാലത്ത് തിരക്കേറിയ തുറമുഖമായിരുന്ന ആലപ്പുഴ വീണ്ടും പ്രതാപ കാലത്തേയ്ക്ക് തിരിച്ചു വരുകയാണ്. തുറമുഖത്തിനടുത്ത് താല്‍ക്കാലി പ്ലാറ്റ്ഫോം നിര്‍മ്മിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നിന്നുളള 36 വിനോദസഞ്ചാരുകളെയും വഹിച്ചാണ് കപ്പലെത്തുന്നത്. ബന്യന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സാണ് സന്ദര്‍ശനം ഏര്‍പ്പെടുത്തിയത്. കപ്പല്‍ ഏജന്റ് കൊച്ചിയിലെ ജെ.എം.ബാക്സി ആന്റ് കമ്പനിയും.
ഹെര്‍ബിഡന്‍ സ്പിരിട്ട് എന്ന കപ്പല്‍ രണ്ടുമാസത്തില്‍ നാലു തവണ ആലപ്പുഴയിലെത്തും. ആദ്യ സന്ദര്‍നമാണ് വ്യാഴാഴ്ച. 22 മണിക്കൂര്‍ നേരം കപ്പല്‍ തുറമുഖത്തുണ്ടാകും. സഞ്ചാരികളെ ഹൗസ് ബോട്ടുകളില്‍ വേമ്പനാട് കായലിലേയ്ക്ക് കൊണ്ടുപോകും.
സന്ദര്‍ശകരെ സ്വീകരിക്കാനുളള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ബാക്സി വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കപ്പല്‍ തുറമുഖത്തെത്തും. അല്പം ഉളളിലായി നങ്കൂരമിടുന്ന കപ്പലില്‍ നിന്നും ബോട്ടു വഴി യാത്രക്കാരെ കരയ്ക്കെത്തിക്കും.ആലപ്പുഴയിലേയ്ക്കുളള കപ്പല്‍ ചാല്‍ ഇപ്പോഴും സജീവമാണെന്ന് ബാക്സി പ്രതിനിധികള്‍ പറയുന്നു.
ജനവരി 22 ന് അടുത്ത സംഘമെത്തും. ഫെബ്രുവരി അഞ്ച്, 11 തീയതികളില്‍ എത്തുന്ന അടുത്ത കപ്പലുകള്‍ തൊട്ടടുത്ത ദിവസം മടങ്ങിപ്പോകും. പുതിയ ടൂറിസം നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. സന്ദര്‍ശകരെ ജില്ലാ ടൂറിസം വികസന കൗണ്‍സില്‍ ആചാരപരമായി സ്വീകരിക്കും.












Click it and Unblock the Notifications