Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരവിപുരം: വോട്ട് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഇരവിപുരം നിയോജക മണ്ഡലത്തില്‍ തര്‍ക്കമായ 29 വോട്ടുകള്‍ പുനപരിശോധിക്കമെന്ന് ഹൈക്കോടതി. ഇരുസ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയ വോട്ടിന്റെ യഥാര്‍ത്ഥ നിലയറിയാന്‍ ഇതാവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ടുകള്‍ പുനപരിശോധിക്കാനുളള നടപടിക്രമങ്ങളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദ്ദേശം നല്‍കി.

അസീസിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്ലീംലീഗിലെ ടി.എ.അഹമ്മദ് കബീറിന്റെ ഹര്‍ജിയിലാണ് കോടതി വിധി. 21 വോട്ടിനാണ് ആര്‍എസ്പിയിലെ എ.എ.അസീസ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. അസീസിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

വെറും 21 വോട്ടിന്റെ വ്യത്യാസം മാത്രമുളള സാഹചര്യത്തില്‍, 29 വോട്ടുകള്‍ അസാധുവാക്കണമെന്ന ഹര്‍ജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ്. ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തശേഷം കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിക്കും. കേസ് ജനവരി 14ന് വാദം തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+