അതിവേഗ ഹൈവേയ്ക്ക് സാദ്ധ്യത
കൊച്ചി : കാസര്‍കോട്-പാറശാല അതിവേഗ ഹൈവേ പദ്ധതി സര്‍ക്കാരിനു മുന്നിലെത്തിയെന്ന് മന്ത്രി മുനീര്‍.
ലോകബാങ്ക് സഹായത്തോടെയാണ് ഹൈവേ നിര്‍മ്മാണം. 62-ാം ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കും. റോഡു വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം സ്വാഗതം ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. റോഡുകളുടെ നിലവാരമാണ് രാജ്യത്തിന്റെ വികസനം നിയന്ത്രിക്കുന്നതെന്ന് റോഡേ കോണ്‍ഗ്രസ് പ്രസിഡന്റ് എ.ബി. പവാര്‍ പറഞ്ഞു.
ഇന്ത്യയിലെ 2000 എഞ്ചിനീയര്‍മാര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിനോടനുബന്ധിച്ച് സാങ്കേതിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ജനവരി 11ന് സമാപിക്കും.












Click it and Unblock the Notifications