Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി അപവാദ പ്രചാരണം നിര്‍ത്തണം

കൊച്ചി: തനിക്കെതിരായ പ്രചാരണം റവന്യു മന്ത്രി കെ. എം. മണി നിര്‍ത്തണമെന്ന് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ പി. സി. തോമസ് ആവശ്യപ്പെട്ടു.

റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന്ആവശ്യപ്പെട്ട് ജനുവരി ഏഴിന് അങ്കമാലിയില്‍ തുടങ്ങിയ മാര്‍ച്ചിന് കിട്ടിയ വന്‍ ജനപിന്തുണയില്‍ അസ്വസ്ഥനായ മാണി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. കോതമംഗലത്ത് മാര്‍ച്ചെത്തിയപ്പോള്‍ തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുളള പോസ്ററുകള്‍ പതിപ്പിച്ചിരുന്നു.

ഇത്തരം പ്രചാരണം മാണി ഗ്രൂപ്പ് നിര്‍ത്തലാക്കിയില്ലെങ്കില്‍ തനിക്ക് ചില വെളിപ്പെടുത്തലുകള്‍ നടത്തേണ്ടിവരുമെന്ന് തോമസ് പറഞ്ഞു. ജനവരി ഒമ്പത് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ റബര്‍ ഇറക്കുമതി ഉടന്‍ നിര്‍ത്തലാക്കണം. ടയര്‍ ലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് റബര്‍ ഇറക്കുമതി ചെയ്യുന്നത്. ടയര്‍ വില കുറയ്ക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ജനവരി 14ന് കോട്ടയത്ത് സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+