Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ മന്ത്രിസഭാ യോഗം നടക്കുന്ന സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക് ഉപരോധിച്ചു.

രണ്ട് മണിക്കൂറോളം നേരം ഉപരോധം നീണ്ടുനിന്നു. സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ ഉപരോധവും മറ്റ് സമരപരിപാടികളും പാടില്ലെന്ന വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു ഉപരോധം.

നൂറുകണക്കിന് ജീവനക്കാര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ഉപരോധം മൂലം രണ്ട് മണിക്കൂര്‍ നേരം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാര്‍ നോര്‍ത്ത് ബ്ലോക്കിന്റെ പിന്‍വാതിലിലൂടെ യാണ് പുറത്ത് പോയത്.

രാവിലെ തന്നെ ഒട്ടേറെ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനകത്തും പുറത്തും പ്രകടനം നടത്തിയിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു പ്രതിഷേധം.വനിതാ ജീവനക്കാരുള്‍പ്പടെ ഒരു സംഘം മന്ത്രിസഭായോഗം നടക്കുന്ന മുറിയിലേയ്ക് ഇടിച്ച് കയറാന്‍ ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക് കടക്കാനുള്ള ഇരുമ്പ് വാതില്‍ സുരക്ഷാവിഭാഗം അടച്ചിട്ടു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകടനമായി എത്തിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലേയ്ക് അതിക്രമിച്ച് കടക്കാതിരിക്കാന്‍ ഗേറ്റ് അടച്ചിട്ടു. ജീവനക്കാരുടെ പ്രകടനങ്ങളും തുടര്‍ന്ന് സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ നടന്ന ധര്‍ണയും നഗരത്തില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു.

സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് അദ്ധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും രണ്ട് മണിക്കൂര്‍ പണിമുടക്കി. രാവിലെ 10 മുതല്‍ 12 വരെയായിരുന്നു പണിമുടക്ക്. സെക്രട്ടേറിയറ്റില്‍ നടന്ന ഈ പണിമുടക്കിനിടയിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.

പണിമുടക്കിനു ശേഷം മാര്‍ച്ചും പ്രതിഷേധ യോഗങ്ങളും നടത്തുമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+