Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനവരി 10 വ്യാഴാഴ്ച ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും.

ഭരണപക്ഷത്തെ സംഘടനകളടക്കം പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനായ എന്‍ജിഒ അസോസിയേഷനും പണിമുടക്കിന് ആഹ്വാനം ചെയ്തു.

അതേ സമയം വ്യാഴാഴ്ച നടത്തുന്ന പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമരം പ്രഖ്യാപിച്ചതുകൊണ്ട് ജനവരി 10 ന് നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

ബുധനാഴ്ച സെക്രട്ടറിയേറ്റിന് അകത്തും പുറത്തും സര്‍ക്കാര്‍ ജീവനക്കാര്‍ ഉപരോധം നടത്തിയിരുന്നു. രണ്ടു മണിക്കൂറോളം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+