കോഴി വിവാദം : അനില്‍കുമാര്‍ നേര്‍ച്ചക്കോഴി
തിരുവനന്തപുരം : കോഴി വിവാദത്തില്‍ ഡെപ്യൂട്ടി ടാക്സ് കമ്മീഷണര്‍ അനില്‍കുമാറിനെ സസ്പെന്റു ചെയ്യും. ധനമന്ത്രിയില്‍ നിന്നും ഫയല്‍ മറച്ചു വെച്ചുവെന്നാരോപിച്ചാണ് അനില്‍കുമാറിനെതിരെ നടപടി. മന്ത്രിയോടനുവാദം ചോദിക്കാതെ ഉത്തരവിറക്കിയ ടാക്സ് കമ്മീഷണറോട് വിശദീകരണം ചോദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചതാണ് ഈ വിവരം. പ്രശ്നത്തെക്കുറിച്ച് ധനമന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. അതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിന്റെ പേരിലും മന്ത്രിമാര്‍ക്കെതിരെ അന്വേഷണമുണ്ടായിട്ടില്ലെന്ന് ആന്റണി പ്രതിപക്ഷ നേതാവിനെ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications