സ്വദേശി വിജ്ഞാന മേള ജനവരി 12ന്
കൊച്ചി : എട്ടു ദിവസം നീളുന്ന സ്വദേശി വിജ്ഞാന മേള ജനവരി 12ന് കൊച്ചിയില്‍ ആരംഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ബച്ചി സിംഗ് റാവത്ത് മേള ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
മേളയുടെ ചെയര്‍മാന്‍ പ്രൊഫ. കെ.ഐ.വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചതാണ് ഈ വിവരം. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി ഒട്ടേറെ മത്സരങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുണ്ട്.
രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞന്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ മുന്‍ ആണവ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. പി. കെ. അയ്യങ്കാര്‍, പ്രൊഫ. എം. ജി. എസ്. മേനോന്‍ എന്നിവര്‍ ഉണ്ടാകും. ഏഴ് സെമിനാറുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പ്, ഐടി വകുപ്പ്, വിവിധ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍, റെയില്‍വെ, ഐഎസ്ആര്‍ഒ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ സ്റാളുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
യുവതലമുറയുടെ ശാസ്ത്രബോധം വര്‍ദ്ധിപ്പിക്കുക എന്നതിനൊപ്പം സ്വദേശി ശാസ്ത്രത്തെയും ആയൂര്‍വേദത്തെയും കുറിച്ച് അറിവുണ്ടാക്കുന്നതും മേളയുടെ ലക്ഷ്യമാണെന്ന് പ്രൊഫ. വാസു പറഞ്ഞു.












Click it and Unblock the Notifications