സര്‍ക്കാര്‍ തീരുമാനം കാടത്തം: വി. എസ്
പാലക്കാട്: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സാധാരണ ജീവിതം അവതാളത്തിലാക്കുമെന്നും സര്‍വീസ് മേഖല തകര്‍ക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ജനവരി ഒമ്പത് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ തീരുമാനങ്ങളെ കുറിച്ച് എല്‍ഡിഎഫ് സമിതി ചര്‍ച്ച ചെയ്യും. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുക അധ്യാപകരെയായിരിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications