Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി വഴി എയര്‍ ഇന്ത്യ പറക്കില്ല

മുംബൈ : മൂടല്‍മഞ്ഞും പാക് വ്യോമാതിര്‍ത്തി അടച്ചതും കാരണം എയര്‍ ഇന്ത്യയുടെ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കുമുളള വിമാനങ്ങള്‍ ദില്ലി വഴിയുളള സഞ്ചാരം ഉപേക്ഷിക്കുന്നു. പകരം ഇവ മുംബൈയില്‍ നിന്നും പുറപ്പെടും.

ആകെ പതിനാറു വിമാനങ്ങളുടെ റൂട്ടിലാണ് മാറ്റം വരുത്തിയത്. ജനവരി ഒമ്പതു മുതല്‍ ഇത് നിലവില്‍ വന്നു. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലേയ്ക്കുളള വിമാനങ്ങളാണ് മുംബൈയില്‍ മിന്നും പുറപ്പെടുക. തിരിച്ചെത്തുന്നതും മുംബൈയിലായിരിക്കും. യാത്രക്കാരുടെ അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ പരമാവധി നടപടികളെടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യാ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ പറഞ്ഞു.

മഞ്ഞുമൂലം ദിവസവും ഷെഡ്യൂളില്‍ മാറ്റം വരുത്തുകയാണ്. ഇത് യാത്രക്കാര്‍ക്ക് അസൗകര്യമാണെന്നു മാത്രമല്ല എയര്‍ ഇന്ത്യയുടെ സല്പേരിന് കളങ്കവുമാണ്, അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം മുംബൈ-ദില്ലി ബദല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+