മുഖ്യമന്ത്രി സെക്രട്ടറിമാരെ വിമര്‍ശിച്ചു
തിരുവനന്തപുരം: വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം വേണ്ടത്ര തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സെക്രട്ടറിമാര്‍ കൃത്യവിലോപം കാണിക്കുകയാണ്. ഓരോ മാസം കഴിയുന്തോറും ഭരണത്തിന്റെ കാര്യക്ഷമത കുറഞ്ഞുവരികയാണ്.
സെക്രട്ടറിമാര്‍ രാവിലെ ഒമ്പതു മണിക്കു തന്നെ സെക്രട്ടേറിയറ്റില്‍ എത്തിയിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനവരി 10 വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് മാര്‍ഗങ്ങളില്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. വേദനാജനകമാണെങ്കിലും ഈ നടപടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാരിന് നിവൃത്തിയില്ല. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications