ധര്‍ണ: മന്ത്രിമാരുടെ യോഗം വൈകി
തിരുവനന്തപുരം: മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം നടക്കേണ്ട ഗസ്റ് ഹൗസിനു മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ അറസ്റ് ചെയ്ത് മാറ്റിയതിന് ശേഷമേ യോഗം തുടങ്ങാനായുള്ളു.
ജനവരി 10 വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ് ഹൗസിനുമുന്നുലാണ് ഈ നാടകം അരങ്ങേറിയത്.
രാവിലെ ഒമ്പത് മണിയ്കാണ് യോഗം നിശ്ചയിച്ചിരുന്നത്. അതിന് മുന്‍പേതന്നെ ജീവനക്കാരുടെ സംഘമെത്തി ഗസ്റ് ഹൗസിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസ് ഇവരെ നിക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ചു. പലരും ഗസ്റ് ഹൗസ് ഗേറ്റിനുമുന്നില്‍ നിലത്ത് കിടന്നു. പ്രതിഷേധം നടത്തിയവര്‍ ആരെയും ഗസ്റ് ഹൗസിനുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല.
സിറ്റി കമ്മിഷണര്‍ രാജന്‍ സിങ്ങിന്റെ നേതൃത്ത്വത്തില്‍ പൊലീസ് എത്തിയെങ്ങിലും അവര്‍ക്ക് ബലപ്രയോഗം നടത്തേണ്ടി വന്നു. ജീവനക്കാര്‍ പ്രതിഷേധം നടത്തുന്നതിനിടെ മന്ത്രിമാരുടെ യോഗം റസ്റ് ഹൗസിലേക്ക് മാറ്റിയതായി വാര്‍ത്ത കേട്ട് ചില ജീവനക്കാര്‍ അങ്ങോട്ട് പാഞ്ഞു. റസ്റ് ഹൗസിന്റെ ഗേറ്റ് അടച്ചെങ്കിലും ചിലര്‍ അത് ചാടി കടന്നു.
10. 15 ഓടെയാണ് പൊലീസ് എല്ലാപേരെയും അറസ്റ് ചെയ്ത് മാറ്റിയത്. അതിന് ശേഷം മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം തുടങ്ങി.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറച്ചതില്‍ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്കുകയാണ്. ഇതിനിടെയാണ് ജീവനക്കാര്‍ ഈ പ്രതിഷേധ ധര്‍ണ നടത്തിയത്.












Click it and Unblock the Notifications