പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം
തിരുവനന്തപുരം: ലക്ഷദീപം ആഘോഷത്തിന്റെ ഭാഗമായി ജനവരി 13 മുതല്‍ 16 വരെ പത്മനാഭസ്വാമി ക്ഷേത്രം ദീപക്കാഴ്ചയാല് അലങ്കരിക്കും.
13ന് ദീപക്കാഴ്ച പരീക്ഷണമെന്ന നിലയിലുള്ളതായിരിക്കും. 14 മുതല്‍ 16 വരെ ക്ഷേത്രത്തില്‍ ശീവേലിയുണ്ടാവും.
നാല് വര്‍ഷത്തിലൊരിക്കലാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലക്ഷദീപം നടക്കുക. മുറജപത്തിന്റെ അവസാനമാണ് ലക്ഷദീപം. ഒരുലക്ഷം എണ്ണവിളക്കുകള്‍ കൊണ്ട് ക്ഷേത്രത്തെ അലങ്കരിക്കുന്നതാണ് ലക്ഷദീപം.
ഈ ദിവസങ്ങളില്‍ ഏഴ് വയസിന് താഴെയുള്ള കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഗുരുവാഹന ശീവേലി നടക്കുന്ന ജനവരി 14ന് ക്ഷേത്രപ്രവേശനം പാസ് വഴി നിയന്ത്രിക്കും.
വിഐപി പാസുള്ളവര്‍ക്ക് കിഴക്കേ നടയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാം. കൊട്ടാര അതിഥികള്‍ക്ക് ഭജനപുര കൊട്ടാര വാതിലൂലിടെ ക്ഷേത്രത്തില്‍ കടക്കാം. സാധാരണ പാസുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത് വടക്ക്, പടിഞ്ഞാറ്, തെക്കേ കവാടങ്ങളിലൂടെയാണ്.