പൊലീസ് സ്റേഷനില്‍ മിന്നല്‍ പരിശോധന
കൊല്ലം : കൊല്ലം ഈസ്റ് പൊലീസ് സ്റേഷനില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മിന്നല്‍ പരിശോധന. അറസ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നണ്ടോയെന്നറിയാനാണ് പരിശോധന.
പൊലീസ് സ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചന്വേഷിക്കാനുളള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. എസ്. ബലരാമന്‍, ഐജി ജേക്കബ് പുന്നൂസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് റിപ്പോര്‍ട്ടു വരുന്ന സ്റേഷനുകളെയാണ് പരിശോധനയ്ക്കു തിരഞ്ഞെടുക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിയ്ക്കു നല്‍കുമെന്ന് ബലരാമന്‍ പറഞ്ഞു.












Click it and Unblock the Notifications