സംഘര്‍ഷം പരിഹരിക്കാന്‍ ഇനി കടല്‍ക്കോടതികള്‍
കോഴിക്കോട് : തീരപ്രദേശങ്ങളിലുണ്ടാകുന്ന സാമുദായിക സംഘര്‍ഷം പരിഹരിക്കാന്‍ കടല്‍ക്കോടതികള്‍ നിലവില്‍ വരും. മാറാട് കടപ്പുറത്തുണ്ടായ സാമുദായിക കലാപത്തിന്റെ വെളിച്ചത്തിലാണ് ഈ നടപടി. പുതിയാപ്പ, വെളളയില്‍, മാറാട് പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ നിലവില്‍ വന്നു. മഹല്‍, അരയ സമാജം, പൊലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് കമ്മിറ്റയിലുളളത്.
കൃത്യമായ ഇടവേളകളില്‍ കമ്മിറ്റി യോഗം ചേരും. അടിയന്തര ഘട്ടങ്ങളില്‍ സംഘര്‍ഷമൊഴിവാക്കാന്‍ സമിതി ഫലപ്രദമായി ഇടപെടും.
അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ചുളള അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ ആര്‍എസ്എസിനെതിരെ നടപടിയെടുക്കണമെന്ന് എന്‍ഡിഎഫ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം എന്‍ഡിഎഫിന്റെ തലയില്‍ ചാരാനുളള വി.എസ്. അച്യുതാനന്ദന്റെ ശ്രമങ്ങളില്‍ സംഘടന പ്രതിഷേധിച്ചു.












Click it and Unblock the Notifications