ആറു മുതല്‍ അനിശ്ചിതകാല സമരം
തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് ഫിബ്രവരി ആറു മുതല്‍ അനിശ്ചിതകാലപണിമുടക്കാരംഭിക്കാന് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായാണ് ജനവരി 10 വ്യാഴാഴ്ച ഈ തീരുമാനമെടുത്തത്.
ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാഴാഴ്ച നടത്തിയ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. എല്ലാ ജില്ലകളിലും കളക്ടറേറ്റുകളുള്പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മെഡിക്കല്‍ കോളേജാശുപത്രികളുള്പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളും സ്തംഭിച്ചു.
സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനവും സ്തംഭിച്ചു. സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തു. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ജീവനക്കാര്‍ കൊടിയുടെ നിറംമറന്ന് സമരത്തിന് ഒന്നിക്കുന്നത്.
തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാര്‍ വിജെടിഹാളിനു മുന്നില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷയൂണിയനുകളും പ്രതിപക്ഷയൂണിയനുകളും പ്രത്യേകം പ്രത്യേകമാണ് മാര്‍ച്ച് നടത്തിയത്.
തിരുവനന്തപുരത്ത് നടന്ന സര്‍ക്കാര്‍ സെക്രട്ടറിമാരുടെ യോഗം ഉപരോധിക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ അറസ്റ് ചെയ്ത് നീക്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications