അദ്വാനി ചെന്നു;അമേരിക്കക്ക് മനംമാറി
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം വരെ പാകിസ്ഥാനുവേണ്ടി സംസാരിച്ചിരുന്ന യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവലിന് മനസ്സ്മാറി. പാകിസ്ഥാന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികള്‍ വേണമെന്ന് ജനവരി 10 വ്യാഴാഴ്ച കോളിന്‍ പവല്‍ പറഞ്ഞപ്പോള്‍ പാകിസ്ഥാന്‍ ഞെട്ടിക്കാണണം.
അതെ, കേന്ദ്രആഭ്യന്തരമന്ത്രി ബുധനാഴ്ച തുടങ്ങിവെച്ച യുഎസ് സന്ദര്‍ശനത്തിന്റെ ഫലം കണ്ടുതുടങ്ങി. പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തീവ്രവാദത്തിനെതിരായ തന്റെ നിലപാടുകള്‍ വാക്കുകൊണ്ടല്ല, പ്രവര്‍ത്തികള്‍ കൊണ്ട് തെളിയിക്കണമെന്ന അദ്വാനിയുടെ വാദം യുഎസിന് ബോധിച്ചിരിക്കുന്നു. തെളിവുകള്‍ നിരത്തിയാണ് പാകിസ്ഥാന്റെ വാക്കുകള്‍ക്ക് പിന്നിലെ പൊള്ളത്തരങ്ങള്‍ അദ്വാനി തുറന്നു കാണിച്ചത്. അതിനെ തുടര്‍ന്നായിരുന്നു പവലിന്റെ പ്രസ്താവന.
ബുധനാഴ്ച അരമണിക്കൂര്‍ നേരമാണ് പവലും അദ്വാനിയും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ട 20 തീവ്രവാദികളുടെ ലിസ്റ് താന്‍ കണ്ടെന്നും ഇക്കാര്യം താന്‍ മുഷാറഫുമായി ചര്‍ച്ചചെയ്തെന്നും പവല്‍ പറഞ്ഞു. മുഷാറഫ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ നടപടിയെടുക്കും- പവല്‍ പറഞ്ഞു.












Click it and Unblock the Notifications