Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎന്‍ ഇടപെടലിനുളള പാക് മോഹത്തിന് തിരിച്ചടി

യു എന്‍ : ഇന്ത്യാ-പാക് സംഘര്‍ഷം കുറയ്ക്കാന്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം സുരക്ഷാ സമിതി തളളി. പകരം കശ്മീരില്‍ അക്രമം നടത്തുന്ന ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ഇസ്ലാമബാദിനോടാവശ്യപ്പെട്ടു.

പാകിസ്താന്റെ ആവശ്യത്തിന് സുരക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ ആരുടെയും പിന്തുണ കിട്ടിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കശ്മീര്‍ ഉഭയകക്ഷി പ്രശ്നമായതിനാല്‍ ഇന്ത്യയും പാകിസ്താനുമായുളള ചര്‍ച്ചകള്‍ വഴി പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് സുരക്ഷാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ യുഎന്‍ അംബസഡര്‍ ഷംഷദ് അഹമ്മദ് ഖാനാണ് സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റുമായുളള ചര്‍ച്ചയില്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു പ്രതിനിധിയും താല്‍പര്യം കാണിച്ചില്ലെന്ന് യുഎന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+