നാലു ഭീകര സംഘടനകളുടെ സ്വത്ത് മരവിപ്പിച്ചു
വാഷിംഗ്ടണ്‍ : പാകിസ്താന്‍ ബന്ധമുളള നാലു ഭീകരസംഘടനകളുടെ സ്വത്തുകള്‍ കൂടി അമേരിക്ക മരവിപ്പിച്ചു. ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വയിദ ശ്രംഖലയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സംഘടനകള്‍ക്കു നേരെയാണ് നടപടി.
യുഎസ് ട്രഷറി വകുപ്പ് ജനവരി ഒമ്പതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. പെഷവാറിലും ജലാലാബാദിലും വേരുകളുളള അഫ്ഗാന്‍ സഹായ കമ്മിറ്റിയുടെയും ഇസ്ലാമിക പാരമ്പര്യ സൊസൈറ്റിയുടെയും സ്വത്തുക്കളാണ് മരവിപ്പിച്ചത്. ലാദന്റെ ചിത്രം വച്ച് ഫണ്ടു ശേഖരിക്കുന്ന അബു ജസ്രി, അഫ്ഗാന്‍ സഹായ സമിതിയുടെ പെഷവാര്‍ മാനേജരായിരുന്ന അബാദ് മുഹസിന്‍ ലിബി എന്നീ വ്യക്തികളുടെ സ്വത്തും മരവിപ്പിച്ചു.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പാകിസ്താനുമായി ബന്ധമുളളതിന് തെളിവ് ലഭിച്ചതായി യുഎസ് ട്രഷറി വകുപ്പ് പറയുന്നു. ബിന്‍ ലാദനുമായി വളറെ അടുത്ത് ബന്ധമുളളവരാണ് ലിബിയും ജസ്രിയും.












Click it and Unblock the Notifications