അക്രമികളുടെ ജഡം ദില്ലിയില്‍ സംസ്കരിക്കും
ദില്ലി : പാര്‍ലമെന്റാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡം മറവു ചെയ്യാന്‍ ദില്ലി പൊലീസ് നടപടികളാരംഭിച്ചു. ഇവരുടെ ജഡം ഏറ്റുവാങ്ങാന്‍ പാകിസ്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച് ഇന്ത്യയുടെ അന്ത്യശാസന പരിധി അവസാനിച്ചതിനെത്തുടര്‍ന്നാണിത്.
തീവ്രവാദികളുടെ അന്ത്യക്രിയകള്‍ ചെയ്യാന്‍ ദില്ലി വഖഫ് ബോര്‍ഡിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ക്രിയകള്‍ക്കു ശേഷം ജഡം ദില്ലി ഗേറ്റിനടുത്ത സെമിത്തേരിയില്‍ സംസ്ക്കരിക്കും.
ദില്ലി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ മുകേഷ് മീന അറിയിച്ചതാണ് ഈ വിവരം. കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡം ഏറ്റു വാങ്ങണമെന്ന് ഇന്ത്യ പാകിസ്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications