യുഎസ് വിസാഫീസ് കൂട്ടി
ദില്ലി: അമേരിക്കന്‍ വിസയ്ക്കുള്ള അപേക്ഷാഫീസും വിസയനുവദിക്കുന്നതിനുള്ള ഫീസും വര്‍ധിപ്പിച്ചു. ജനവരി 14 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
നോണ്‍-ഇമിഗ്രന്റ് വിസയ്ക്കുള്ള അപേക്ഷാഫീസ് ഇനി മുതല്‍ 2205 രൂപയായിരിക്കും. ഈ വിഭാഗത്തില്‍പെട്ട വിസഅനുവദിക്കുന്നതിനുള്ള ഫീസ് 3675രൂപയാണ്. ഇമിഗ്രന്റ് വിസയ്ക്കുള്ള അപേക്ഷാഫീസ് നിരക്ക് 12,740 രൂപയും ഇമിഗ്രന്റ് വിസ അനുവദിക്കുന്നതിനുള്ള ഫീസ് 3185രൂപയും ആയിരിക്കും.
ദില്ലിയിലെ അമേരിക്കന്‍ എംബസിയിലും ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലും പുതിയ നിരക്ക് ജനവരി 14മുതല്‍ നിലവില്‍ വരും.












Click it and Unblock the Notifications