പ്രശ്നപരിഹാരത്തിന് 200 കോടി: മുഖ്യമന്ത്രി
തിരുവനന്തപുരം: കാര്‍ഷികമേഖലയിലെയും പരമ്പരാഗതവ്യവസായമേഖലയിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 200 കോടിയുടെപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി . ജനവരി 11 വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഷികമേഖലയിലെയും വ്യവസായമേഖലയിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ത്യാഗം സഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികമേഖലയിലെ പ്രശ്നപരിഹാരത്തിന് 100 കോടിയും വ്യവസായമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 100 കോടിയും നീക്കിവയ്ക്കും.
കാര്‍ഷികമേഖലയിലെ പദ്ധതി നടപ്പാക്കാന്‍ കൃഷിമന്ത്രി ഗൗരിയമ്മ അധ്യക്ഷയായ മന്ത്രിസഭാഉപസമിതി നേതൃത്വം നല്കും. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി അധ്യക്ഷനായ മന്ത്രിസഭാഉപസമിതിയാണ് വ്യവസായ മേഖലയിലെ പദ്ധതി നടപ്പിലാക്കുക.












Click it and Unblock the Notifications