ഭരണയന്ത്രത്തെ തല്ലിത്തകര്‍ക്കുന്നു: ചെറിയാന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഭരണയന്ത്രത്തെ തല്ലിത്തകര്‍ക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. എട്ടുമാസത്തിനുള്ളില്‍ ധനകാര്യനിര്‍വഹണം പാടെ തകര്‍ന്നതിലുള്ള രോഷത്താലാണ് മുഖ്യമന്ത്രി ഇങ്ങിനെ ചെയ്തതെന്നും ജനവരി 11 വെള്ളിയാഴ്ച പ്രസ്താവനയില്‍ ചെറിയാന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിയിട്ടാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അരാജകത്വം ക്ഷണിച്ചുവരുത്തുകയാണ്. വരവുകൂട്ടാനും ചെലവ് കുറയ്ക്കാനും സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ചെറിയാന്‍ പറഞ്ഞു.
നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 1800 കോടിയുടെ നികുതി കുടിശ്ശികയാണുള്ളത്. ഈ വര്‍ഷം നികുതിവര്‍ധന 30 ശതമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ആറു ശതമാനം മാത്രമാണ് നേടാനായത്.- ചെറിയാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications