ഡോക്ടര്‍മാരുടെ സമരം തീര്‍ന്നു
തിരുവനന്തപുരം : തലസ്ഥാനത്തെ ഡോക്ടര്‍മാരുടെ സമരം ഒത്തു തീര്‍ന്നു. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ജനറല്‍ ആശുപത്രിയിലെ ഡോ. രവീന്ദ്രനാഥിനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്താമെന്ന് പൊലീസ് ഉറപ്പു നല്‍കി.
അത്യാസന്ന നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീല എന്ന രോഗി മരിക്കാനിടയായ സംഭവമാണ് ജനറല്‍ ആശുപത്രിയിലെ സംഘര്‍ഷത്തിനും തുടര്‍ന്ന് ഡോക്ടര്‍മാരുടെ പണിമുടക്കിനും ഇടയാക്കിയത്. സുശീലയ്ക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് ഡോക്ടര്‍ രവീന്ദ്രനാഥിനെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. രാവിലെ മെഡിക്കല്‍ കോളെജിലുള്‍പ്പെടെ രണ്ടു മണിക്കൂറോളം പ്രവര്‍ത്തനം തടസ്സപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സുശീലയുയെ രണ്ടു മക്കളെ പൊലീസ് അറസ്റു ചെയ്തു.












Click it and Unblock the Notifications