കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോശ്രീ: തടസ്സം നീക്കാന്‍ യോഗം തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമവകുപ്പ് സെക്രട്ടറി ഗോശ്രീ പദ്ധതിക്കെതിരെ ഉന്നയിച്ച തടസ്സം നീക്കാനായി ജനവരി 14 തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നു.

തടസ്സം ഒഴിവാക്കി ധാരണാ പത്രം ഒപ്പുവയ്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഉന്നതതല യോഗത്തില്‍ റിസര്‍വ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഗോശ്രീ പദ്ധതിയുടെ ചുമതലക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

നിയമവകുപ്പ് സെക്രട്ടറി വി രാംകുമാര്‍ സാങ്കേതികവും ബാലിശവുമായ തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു. പദ്ധതി നടപ്പാക്കേണ്ട ആവശ്യമുണ്ടോയെന്നും സെക്രട്ടറി സംശയം ഉന്നയിച്ചു. ധാരണാപത്രം ഒപ്പുവയ്കുന്നതിന് മുന്‍പ് നിയമപ്രശ്നങ്ങള്‍ അപഗ്രഥിക്കുന്നതിനാണ് നിയമവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

സെക്രട്ടറിയുടെ വിചിത്രമായ നിര്‍ദ്ദേശങ്ങളില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ദുരൂഹതകാണുന്നു. പദ്ധതിയുടെ കാര്യത്തില്‍ മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്ത് എതിര്‍പ്പ് ഉന്നയിച്ചാലും അത് മറികടക്കുകയാണ് ലക്ഷ്യം. അതിനായാണ് തിങ്കളാഴ്ചത്തെയോഗം.

84 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നതിനെ കുറിച്ചാണ് നിയമ സെക്രട്ടറി സംശയം പ്രകടിപ്പിച്ചത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിക്ക് വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നു.നികത്തിഎടുക്കുന്ന ഭൂമിക്ക് തുറമുഖ ട്രസ്റ് അവകാശം പ്രകടിക്കുമെയെന്നായിരുന്നു സെക്രട്ടറിയുടെ സംശയങ്ങളില്‍ ഒന്ന്. സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഗൂഢ ഉദ്ദേശമുണ്ടെന്നും സംശയമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X