Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഹൈവേയില്‍ പച്ചക്കറിയുണക്കേണ്ട

കൊച്ചി: ഇന്ത്യയിലെ ദേശീയപാതകള്‍ പലവിധത്തില്‍ ദുരുപയോഗപ്പെടുത്തുന്നതായി വിദഗ്ധര്‍. ഇതില്‍ പ്രധാനം പച്ചക്കറിയുണക്കലാണ്. ദേശീയപാതയുടെ പലഭാഗങ്ങളും പച്ചക്കറിയുണക്കാന്‍ ഉപയോഗിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാലാണ് ദുരുപയോഗം കൂടിവരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ദേശീയപാതയില്‍ കയ്യേറ്റങ്ങളും കൂടിവരുന്നു. പാതയോരങ്ങളില്‍ ഭൂമിയുള്ളവരും കച്ചവടക്കാരുമാണ് ഇങ്ങിനെ ചെയ്യുന്നത്. ഇതെല്ലാം തടയുന്നതിന് നിയമം കര്‍ശനമായി പാലിക്കാനും പോരെങ്കില്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങളുണ്ടാക്കാനും യോഗം തീരുമാനിച്ചു.

നിയമവിരുദ്ധമായ റോഡ് കയ്യേറ്റം, പാതയോരങ്ങളിലെ കച്ചവടം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യല്‍ തുടങ്ങി ദേശീയപാതയിലൂടെ സുഗമമായി വാഹനമോടുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.

ഇത്തരം തടസ്സങ്ങള്‍ ഇല്ലായ്മചെയ്യാന്‍ കര്‍ശനമായ നിയമനടപടികളെടുക്കാന്‍ ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് തീരുമാനിച്ചു. ഒരു ഹൈവേ അതോറിറ്റി രൂപീകരിക്കാനും ആലോചനയുണ്ട്. കേരളത്തില്‍ സ്ഥലമില്ലായ്മമൂലം റോഡ് വികസിപ്പിക്കുന്നതിന് പ്രയാസം നേരിടുകയാണെന്ന് കേരളത്തിലെ ദേശീയപാതകളുടെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ വി. കെ. സുലോചന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+