മലയാളി കൗണ്‍സില്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നു
കോഴിക്കോട്: ലോകമലയാളി കൗണ്‍സില്‍ കേരളത്തിലെ ഗ്രാമങ്ങള്‍ ദത്തെടുക്കുന്നു.
ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞതായി കൗണ്‍സിലിന്റെ ആഗോള പ്രസിഡന്റ് ആന്‍ഡ്രൂ പാപ്പച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചെന്നിലോട് (തിരുവനന്തപുരം ജില്ല), വിളന്തറ ( കൊല്ലം ), കുന്നത്ത് (മലപ്പുറം), ചോയിക്കൊല്ലി (വയനാട്) എന്നീ ഗ്രാമങ്ങള്‍ കൗണ്‍സില്‍ ഇതിനകം ദത്തെടുത്തുകഴിഞ്ഞു. തിരുവനന്തപുരത്ത് മൊബൈര്‍ ഹെല്‍ത്ത കെയര്‍ യൂണിറ്റ് ആഗസ്തില്‍ തുടങ്ങും. ലോകത്തെങ്ങുമുള്ള മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ത്ത് ബിസിനസ് ഡയറക്ടറി ഇറക്കാനും കൗണ്‍സില്‍ ഉദ്ദേശിക്കുന്നു. റീജിയണല്‍ പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ീസ്, മദ്ധ്യ ഏഷ്യാ ഖജാന്‍ജി വര്‍ഗീസ് മൂളന്‍, വനിതാ വിഭാഗം ഖജാന്‍ജി ഏലിയാമ്മ ഫിലിപ്പ്സ്, ഇന്ത്യാ റീജിയണല്‍ പ്രതിനിധി വിമല്‍ കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു,












Click it and Unblock the Notifications