Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള മനോരമ പത്രം മുംബൈയില്‍ നിന്നും

കോട്ടയം: മലയാള ദിനപത്രമായ മലയാള മനോരമ മുംബൈ പതിപ്പ് തുടങ്ങുന്നു. ജനവരി 11 വെള്ളിയാഴ്ച മുതല്‍ പത്രം മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കും. മുംബൈയില്‍ കിട്ടുന്ന ജനവരി 12 ശനിയാഴ്ചത്തെ പത്രം മുംബൈയില്‍ തന്നെ അച്ചടിച്ചതായിരിക്കും.

കേരളത്തില്‍ ഒമ്പത് പതിപ്പുകളുള്ള മനോരമ ആദ്യമായാണ് കേരളത്തിന് പുറത്ത് പതിപ്പ് തുടങ്ങുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മനോരമയ്ക്ക് പതിപ്പുകള്‍ ഉള്ളത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും മനോരമ പതിപ്പ് തുടങ്ങും. മുംബൈയില്‍ നിന്ന് ഇപ്പോള്‍ തന്നെ ഒരു മലയാള പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളകൗമുദിയുടെ കലാകൗമുദി എന്ന പത്രമാണിത്. ബാംഗ്ലൂരില്‍ നിന്ന് കേരളകൗമുദി ദിനപ്പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്.

ഈ രണ്ട് നഗരങ്ങളിലും രണ്ടാമത് പ്രസിദ്ധീകരിക്കുന്ന മലയാള പത്രമായിരിക്കും മലയാള മനോരമ. ചെന്നൈയില്‍ പ്രമുഖ മലയാള പത്രങ്ങള്‍ക്കൊന്നും തന്നെ പതിപ്പില്ല.

എന്തായാലും മലയാള മനോരമയുടെ മറുനാട്ടിലേയ്കുള്ള കുടിയേറ്റം മലായാള പത്ര ലോകത്തെ പ്രധാന മാറ്റമായാണ് കാണേണ്ടത്. ഇതുവരെ കണ്ടുപോന്ന മത്സരത്തിന്റെ ചുവടുപിടിച്ച് ചിന്തിച്ചാല്‍ വൈകാതെ മാതൃഭൂമിയും മറുനാടന്‍ നഗരങ്ങളില്‍ നിന്ന് പതിപ്പ്കള്‍ ഇറക്കേണ്ടതാണ്. എന്നാല്‍ തികച്ചും യാഥാസ്ഥിതികമായ വികസന തന്ത്രങ്ങള്‍ സ്വീകരിക്കാറുള്ള മാതൃഭൂമി പെട്ടെന്ന് മറുനാടന്‍ പതിപ്പ് തുടങ്ങുമോയെന്നത് വ്യക്തമല്ല. എന്തായാലും മറുനാട്ടിലെ മലയാള പത്രങ്ങളുടെ മത്സരം കാണാന്‍ അല്പംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+