Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തിന് അമ്മയുടെ സാമീപ്യം

തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്തെ ഇരവുപകലുകള്‍ക്ക് ഇത് അമ്മയുടെ സ്നേഹത്തിന്റെ സാമീപ്യം കൈമനം അമൃതപുരി ബ്രഹ്മസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഭക്തര്‍ക്ക് മാതാ അമൃതാന്ദമയി ദര്‍ശനം നല്‍കി.

കൈകള്‍ ആകാശത്തേക്ക് വിടര്‍ത്തി കണ്ണുകളടച്ച് അമ്മ പ്രാര്‍ത്ഥിച്ചു: ദുഃഖത്തിന്‍ തീജ്വാലകള്‍ കത്തിക്കരിക്കുമെന്‍ ചിത്തത്തിലേകണേ സ്നേഹം.... നൂറുകണക്കിന് ഭക്തര്‍ അതേറ്റുപാടി.

കാവിയും വെള്ളയും വസ്ത്രങ്ങളണിഞ്ഞ ശിഷ്യന്മാര്‍ക്കൊപ്പം രാവിലെ പതിനൊന്നരയ്ക്ക് വേദിയിലെത്തിയ അമൃതാനന്ദമയി ജയജയ ജഗന്നാഥ എന്ന സ്തുതിയോടു കൂടിയാണ് ഭജന തുടങ്ങിയത്. പിന്നീട് വൃന്ദാവനത്തിലെ കണ്ണനേയും സര്‍വനാഥനായ പരമേശ്വരനെയും രക്ഷകയായ ജഗദംബയെയും സ്മരിച്ച് നിര്‍വൃതി പൂണ്ടു.

സ്വാമിമാരായ അൃ്മതസ്വരൂപാനന്ദ, അമൃത ഗീതാനന്ദ എന്നിവര്‍ ഭക്തിഗാനത്തിന് അമ്മയെ അനുഗമിച്ചു. മുച്ഛെ പ്രേം ദോ...എന്ന ഗാനത്തിനുശേഷം അമ്മ അനുഗ്രഹ പ്രഭാഷണം തുടങ്ങി. ഒരുപാട് പിരിമുറുക്കങ്ങളുമായിട്ടാണ് എന്‍െറ മക്കള്‍ ഇവിടെ വന്നിട്ടുള്ളതെന്ന് അമ്മയ്ക്കറിയാം. ഇതുമാത്രം എപ്പോഴും ആലോചിച്ചിരുന്നാല്‍ മരുന്ന് തേയ്ക്കാത്ത മുറിവ് പോലെ അത് വഷളാവുകയേയുള്ളു. ശരണാഗതി മാത്രമാണ് ഇതിന് പരിഹാരമെന്ന് മക്കള്‍ അറിയണം. നമ്മുടെ ശ്വാസത്തിനുപോലും അവകാശി ദൈവമാണ്. ദൈവകൃപയ്ക്കായി നമ്മുടെ അകവും പുറവും സദാ ശുദ്ധമാക്കിവയ്ക്കണം.

എന്നിട്ട് ധ്യാനിക്കണം. ധ്യാനം സ്വര്‍ണം പോലെയാണ്.....എല്ലാവരും കിട്ടുന്നതിനെ അവഗണിച്ചിട്ട് കിട്ടാത്തതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കുകയാണ്. എപ്പോഴും നമ്മുടെ കണക്കുകൂട്ടലിനനുസരിച്ചാവില്ല കാര്യങ്ങള്‍. പക്ഷേ നമ്മള്‍ പ്രയത്നിക്കണം. പരാശ്രയത്വത്തിന്റെ മെഴുകിതിരിയല്ല സ്വയം ജ്വലിക്കുന്ന സൂര്യനാവണം നാം.... അമ്മ പറഞ്ഞു. പ്രഭാഷണത്തിന് ശേഷം ഭക്തര്‍ക്ക് ഓരോരുത്തര്‍ക്കും അമ്മ ദര്‍ശനം നല്‍കി.

ജനവരി 10 വ്യാഴാഴ്ച വൈകീട്ട് ഏഴിനും അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. രാത്രി ഒമ്പതിനു ശേഷവും ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. ജനവരി 11 വെള്ളി, 12 ശനി ദിവസങ്ങളിലും ദര്‍ശനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+