Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരംചെയ്ത അധ്യാപകരെ നാട്ടുകാര്‍ തടഞ്ഞു

തൊടുപുഴ: ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സമരം ചെയ്ത അധ്യാപകരെ നാട്ടുകാരും രക്ഷിതാക്കളും തടഞ്ഞു. ജനവരി 11 വെള്ളിയാഴ്ച തൊടുപുഴയിലാണ് സംഭവം.

വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത അധ്യാപകരെ വെള്ളിയാഴ്ച നാട്ടുകാരും രക്ഷിതാക്കളും സ്കൂളില്‍ കയറാന്‍ അനുവദിച്ചില്ല. എല്ലാ അധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തതിനാല്‍ വ്യാഴാഴ്ച സ്കൂള്‍ പ്രവര്‍ത്തിച്ചില്ല. ഇതില്‍ രോഷം പൂണ്ടാണ് ജനങ്ങള്‍ അധ്യാപകരെ തടഞ്ഞത്. ഒടുവില്‍ പൊലീസ് എത്തി എല്ലാവരെയും അറസ്റുചെയ്ത് നീക്കിയശേഷമാണ് അധ്യാപകര്‍ക്ക് സ്കൂളില്‍ കടക്കാനായത്.

സമരം ചെയ്യാനല്ല അധ്യാപകര്‍ക്ക് ശമ്പളം നല്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ന്യായം. ഇനിയും സമരത്തിന് മുതിര്‍ന്നാല്‍ തക്കശിക്ഷ നല്കുമെന്നും നാട്ടുകാര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. അധ്യാപികമാരെ തടയാന്‍ വീട്ടമ്മമാരും എത്തിയിരുന്നു. കാര്‍ഷികമേഖലയിലെ ദുരിതത്തില്‍ നിന്ന് കരകയറ്റാനാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍ക്ക് മുന്‍തൂക്കമുള്ള ഈ മേഖലയിലെ ജനങ്ങള്‍ അധ്യാപകര്‍ക്കെതിരെ രോഷംപ്രകടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+