വന്‍ ജനകീയ സമരം നേരിടേണ്ടി വരും
തിരുവനന്തപുരം : സര്‍ക്കാരുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുളള നീക്കം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഇല്ലെങ്കില്‍ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ സമരത്തെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.
നികുതി പിരിച്ചെടുക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ തലയില്‍ ഭാരം ചുമത്തുകയാണ്. പിരിച്ചെടുക്കേണ്ടതിന്റെ 47 ശതമാനം മാത്രം നികുതിയേ പിരിച്ചിട്ടുളളൂവെന്ന് അദ്ദേഹം ആരോപിച്ചു. വന്‍കിട മുതലാളിമാരെയും മദ്യരാജാക്കന്‍മാരെയും പ്രീണിപ്പിക്കുന്നതിന് ജീവനക്കാരുടെ അവകാശങ്ങള്‍ കൈയിട്ടു വാരാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. ഇതുപോലെ മറ്റ് ഒട്ടേറെ ആനുകൂല്യം നല്‍കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ അണിയറയില്‍ നടത്തുന്നുണ്ടെന്ന് അച്ചുതാനന്ദന്‍ പറഞ്ഞു.
ഐ.എ.എസുകാരെ രണ്ടുവര്‍ഷത്തേക്ക് സംസ്ഥാനത്തേക്ക് നിയോഗിക്കണ്ടെന്ന പ്രഖ്യാപനം തട്ടിപ്പാണ്. ഇപ്പോള്‍ തന്നെ 44 സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുണ്ട്. ഇവരെ കുറച്ചാല്‍ തന്നെ ചെലവ് ചുരുക്കാനാവും.
കോഴിക്കോഴ വിവാദത്തിന്‍ ഉദ്യോഗസ്ഥനെ ബലികൊടുത്തു രക്ഷപെയാന്‍ ധനമന്ത്രിയെ അനുവദിക്കില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications