യുഎസ് ഇനി ലാദനെ പാകിസ്ഥാനില്‍ തിരയും
ലണ്ടന്‍: ഇനി ഒസാമ ബിന്‍ ലാദനു വേണ്ടിയുള്ളഅമേരിക്കയുടെ അന്വേഷണം പാകിസ്ഥാനിലേക്ക്. അതേ സമയം അഫ്ഗാനിസ്ഥാനില്‍ നിന്നും ഓടിരക്ഷപ്പെട്ട താലിബാന്‍ പോരാളികളെ പാകിസ്ഥാനില്‍ അന്വേഷിക്കാന്‍ പാക് ഭരണകൂടം അനുമതി നല്കിയിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ സൈനികനടപടിക്ക് നേതൃത്വം നല്കുന്ന ജനറല്‍ ടോമി ഫ്രാങ്ക്സ് പറഞ്ഞു.
തോറാബോറ മലനിരകളില്‍ ശക്തമായ ബോംബാക്രമണത്തെത്തുടര്‍ന്ന് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് കരുതുന്നു. കണ്ടഹാറിലെ ബാങ്കില്‍ നിന്നെടുത്ത 35ലക്ഷം രൂപ കുത്തിനിറച്ച ചാക്കുമായി താലിബാന്‍ നേതാവ് മുല്ല ഒമര്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ മലനിരകളിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് പറയുന്നു. കണ്ടഹാറിലെ ബാങ്ക് മാനേജര്‍ അബ്ദുള്‍ അസീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മോട്ടോര്‍ സൈക്കിളിലോ കഴുതപ്പുറത്തോ കയറിയായിരിക്കാം ഒമറും അദ്ദേഹത്തിന്റെ അംഗരക്ഷകനും രക്ഷപ്പെട്ടതെന്ന് കരുതുന്നു.












Click it and Unblock the Notifications