കോളിന്‍ പവല്‍ ഇന്ത്യയില്‍ വരുന്നു
വാഷിംഗ്ടന്‍: യു എസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അടുത്ത ആഴ്ച ഇന്ത്യയും പാകിസ്താനും സന്ദര്‍ശിക്കുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയിലെ പ്രശ്നം പഠിക്കുകയാണ് ലക്ഷ്യം.
മുഷറഫ് കശ്മീര്‍ പ്രശ്നത്തിന്‍ ഇപ്പോഴത്തെ നിലപാട് തുടരുകയാണെങ്കില്‍ ഇന്ത്യയ്ക് അതിര്‍ത്തിയില്‍ സൈന്യത്തെ നിയോഗിക്കാതിരിക്കാന്‍ ആവില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ് പവലിനെ യു എസ് യാത്രക്കിടയില്‍ ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പാര്‍ലമെന്റില്‍ ഡിസംബര്‍ 13 ന് നടന്നത്പോലെ ഇനിയും ഒരു ആക്രമണം ഉണ്ടായാല്‍ ഇന്ത്യ സൈനിക നടപടിക്ക് മടിയ്കില്ലെന്നും ജസ്വന്ത് വ്യക്തമാക്കിയിട്ടുണ്ട്.കശ്മീര്‍ പ്രശ്നത്തിന് എങ്ങനെ പരിഹാരം ഉണ്ടാക്കാമെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.












Click it and Unblock the Notifications