പാകിസ്താന്‍ ആണവ മിസിലുകള്‍ ഉണ്ടാക്കുന്നു
ജമ്മു: പാകിസ്താന്‍ ഇസ്ലാമബാദിനടുത്തെ മിസ്സില്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ആധുനിക ആണവ മിസ്സിലുകള്‍ ഉണ്ടാക്കുന്നു.
ഇന്ത്യയിലെ ഇന്റലിജന്‍സ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. ഇസ്ലാമബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ഫത്തേഹ്ഗഞ്ചിലെ മിസില്‍നിര്‍മ്മാണ ശാലയിലാണ് ഇവ തയ്യാറാവുന്നത്. ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച ഈ ഫാക്ടറിയില്‍ നിന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി മിസ്സിലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവരെ എച്ച് എ ടി എഫ് - ഒന്ന്, രണ്ട്, മൂന്ന് എന്നീ മിസ്സിലുകളാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. പുതിയ മിസ്സിലുകള്‍ ഉണ്ടാക്കാനായി ചൈനയുടെ സാങ്കേതിക വിദഗ്ദരും പ്രവര്‍ത്തിക്കുന്നതായാണ് കരുതുന്നത്.
ആണവ മിസ്സിലുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക സഹായം രഹസ്യമായി ചൈനയാണ് നല്‍കുന്നത്. ഇതിന് വേണ്ട ഉപകരണങ്ങളും മറ്റും നിഗൂഢമായ രീതിയിലാണ് ചൈന നല്‍കുന്നത്. പാകിസ്താന് ആണവ സഹായം ഒന്നും തന്നെ നല്‍കുന്നില്ലെന്ന് നിരന്തരം പരസ്യ പ്രസ്താവന നടത്തുന്നതുകൊണ്ടാണ് ചൈന ഇവ രഹസ്യമായി നല്‍കുന്നത്.












Click it and Unblock the Notifications