പി ടി വി നിരോധിക്കില്ല- സുഷമ
ഉജ്ജയിന്‍: പാകിസ്താന്‍ ടെലിവിഷന്‍ നിരോധിക്കില്ലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.
പാകിസ്താന്‍ ടെലിവിഷന്‍ നടത്തുന്ന വിടുവായന്‍ പ്രഖ്യാപനങ്ങള്‍ ഇന്ത്യാക്കാര്‍ വിനോദമായാണ് കാണുന്നത്. പല ഇന്ത്യന്‍ ചാനലുകളും പാകിസ്താന്‍ നിരോധിച്ചിട്ടും അവ അവിടെ ഒട്ടേറെപ്പേര്‍ കാണുന്നുണ്ട്.
ഇന്ത്യന്‍ ഫാഷന്‍ രംഗത്തുള്ള വര്‍ത്തമാനങ്ങളും കാണിക്കണമെന്ന ധാരണാ ഫാഷന്‍ ടി വിയുമായി ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ടെലിവിഷന്‍ പരിപാടികള്‍ സെന്‍സര്‍ ചെയ്യാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications