ജീവനക്കാരോട് ഭീഷണി അരുത്: കരുണാകരന്‍
തിരുവനന്തപുരം: ജീവനക്കാരോട് മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മാസത്തേക്ക് അടച്ചിട്ടാലും കുഴപ്പമില്ലെങ്കില്‍ പിന്നെ മന്ത്രിമാര്‍ക്കെന്താണ് ജോലി? സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നാല്‍ പിന്നെയെങ്ങനെ ഭരണം നടക്കും?- അങ്ങനെയാരു സര്‍ക്കാര്‍ എന്തിനാണ്? -കരുണാകരന്‍ ചോദിച്ചു.
ജനവരി 11 വെള്ളിയാഴ്ച അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടും ജീവനക്കാരുടെ ഒരു ആനുകൂല്യവും വെട്ടിക്കുറച്ചിരുന്നില്ല. അവശത അനുഭവിക്കുന്നവരെ ഈ സര്‍ക്കാര്‍ വെറുപ്പിക്കുകയാണ്. പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications