പന്തളം കേസ്: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: പന്തളം ലൈംഗിക പീഡന കേസിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ച അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിധിയുണ്ടാവുന്നതു വരെ ശിക്ഷാവിധി നടപ്പിലാക്കുന്നത് ഹൈക്കോടതി തടയുകയും ചെയ്തു. ജസ്റിസ് ജി. ശശിധരനാണ് വിധി പുറപ്പെടുവിച്ചത്.
ബോട്ടണി അദ്ധ്യാപകന്‍ സി.എം. രാംപ്രകാശ്, കോണ്‍ട്രാക്ടര്‍ എം. വേണുഗോപാല്‍, പത്തനംതിട്ടയിലെ വ്യാപാരി ജ്യോതിഷ് കുമാര്‍, മുന്‍ തഴക്കര പഞ്ചായത്ത് അംഗം മനോജ് കുമാര്‍, സീരിയല്‍ നിര്‍മ്മാതാവ് ഷാ ജോര്‍ജ് എന്നിവര്‍ക്കാണ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications