മുഷറഫ് വായിക്കുന്നത് സ്വയം എഴുതിയ സന്ദേശം
ഇസ്ലാമാബാദ്: ജനവരി 12 ശനിയാഴ്ച രാത്രി എട്ട് മണിക്ക് പാകിസ്താന്‍ പ്രസിഡണ്ട് ജനറല്‍ മുഷാറഫ് പാകിസ്താനോട് നടത്തുന്ന സന്ദേശം സ്വയം എഴുതി തയ്യാറാക്കിയത്.വെള്ളിയാഴ്ച മുഷറഫ് സന്ദേശം എഴുതുന്ന തിരക്കിലായിരുന്നു. അതിന് മുന്‍പ് ഉന്നത ഉദ്വോഗസ്ഥന്മാരുടെ യോഗം ജനറല്‍ വിളിച്ചിരുന്നു.
തീവ്രവാദം അമര്‍ച്ച ചെയ്യാനുള്ള നിര്‍ദ്ദ്യേശങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ കശ്മീരി പ്രശ്നത്തില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് പാകിസ്താനിലെ ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
തീവ്രവാദം സംബന്ധിച്ച കേസുകള്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാനുള്ള സംവിധാനത്തിന് തുടക്കമിടുമെന്ന് കരുതുന്നു. ഇത്തരം കേസുകള്‍മാത്രം കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക അതിവേഗ കോടതി രൂപീകരിച്ചേക്കും. ഇതിനെ കുറിച്ച് ഉന്നത തല യോഗത്തില്‍ ആലോചിച്ചിരുന്നു.
യാതൊരു ബാഹ്യ സമ്മര്‍ദ്ദങ്ങളും കാരണമല്ല ജനറല്‍ ഇത്തരം ഒരു സന്ദേശം നടത്തുന്നതെന്നാണ് പാകിസ്താന്റെ വിശദീകരണം. ഇത് രാജ്യത്തിന്റെ നന്മയ്കായി ജനറല്‍ എടുത്ത തീരുമാനമാണ്.
പാകിസ്താനില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് മുഷറഫ് പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് കരുതുന്നത്. ഈ ഒക്ടോബര്‍ മാസത്തിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
ആവശ്യപ്പെട്ട തീവ്രവാദികളെ തരുമോയെന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുമോയെന്ന് സംശയമാണ്.


Click it and Unblock the Notifications