വാക്കുമാത്രംപോരെന്ന് മുഷാറഫിനോട് ഇന്ത്യ
ദില്ലി: തീവ്രവാദികള്‍ക്കെതിരെ പാകിസ്താന്‍ പ്രസിഡന്റ് നടത്തിയ പ്രഖ്യാപനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ഇന്ത്യ.
മുഷറഫിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ജനവരി 13 ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗാണ് ഇക്കാര്യം പറഞ്ഞത്. വളരെ ശ്രദ്ധയോടെയാണ് ഇന്ത്യ ജനറലിന്റെ സന്ദേശത്തോട് പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ജമ്മു കശ്മീര്‍ സംസ്ഥാനം ഉള്‍പ്പടെ ലോകത്ത് ഒരിടത്തും തീവ്രവാദത്തെ പാകിസ്ഥാന്‍ പിന്‍തുണയ്ക്കുകയില്ലെന്ന മുഷറഫിന്റെ പ്രസ്താവനയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഇത് പാകിസ്ഥാന്റെ അധീനതയിലുള്ള സര്‍വ പ്രദേശത്തും പ്രാവര്‍ത്തികമാക്കണം. ഈ പ്രസ്താവനയില്‍ പാകിസ്ഥാനുള്ള സത്യസന്ധത പ്രവര്‍ത്തിയിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ഉറപ്പാക്കാനാവുകയുള്ളു. -ജസ്വന്ത് സിംഹ് പറഞ്ഞു.
പ്രധാനമന്ത്രി വാജ് പേയിയുമായും സൂരക്ഷയ്കായുള്ള മന്ത്രിസഭാ ഉപസമിതിയുടെയും യോഗത്തിന് ശേഷമായിരുന്നു ജസ്വന്ത് സിംഹിന്റെ വാര്‍ത്താസമ്മേളനം.കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ യു എസ് സജീവമായി പങ്ക് വഹിക്കണമെന്ന മുഷറഫിന്റെ പ്രസ്താവനയോട് ജസ്വന്ത് പ്രതികരിച്ചില്ല.
എന്നാല്‍ മൂന്നാമത് ഒരു കക്ഷിയുടെ ആവശ്യം പ്രശ്നം പരിഹരിക്കാന്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളു.
ലഷ്കര്‍ എ തോയിബയെയും ജയ്ഷ് എ മുഹമ്മദിനെയും നിരോധിച്ചതുകൊണ്ട് മാത്രമായില്ല. ഇന്ത്യയിലേക്ക് കടന്ന് അക്രമം നടത്തുന്ന തീവ്രവാദി സംഘടനകളെ സഹായിക്കുന്ന പാകിസ്ഥാനിലെ എല്ലാ സംഘടനകള്‍ക്കെതിരെയും നടപടി വേണം. മാത്രമല്ല നിരോധിച്ച സംഘടനകളിലെ അംഗങ്ങള്‍ മറ്റ് പേരുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉറപ്പ് വരുത്തണം.
ഇന്ത്യ ആവശ്യപ്പെട്ട അക്രമികളെ വിട്ടുതരുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ അനുകൂല നടപടി എടുക്കുകതന്നെ ചെയ്യുമെന്ന് ജസ്വന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. ജമ്മുകശ്മീരിലെ അവസ്ഥ മോശമാണെന്ന മുഷറഫിന്റെ ആരോപണത്തെ ഇന്ത്യ അപ്പാടെ തള്ളിക്കളഞ്ഞു. പ്രസ്താവനകള്‍ നടപ്പാക്കാന്‍ പാകിസ്ഥാന് വേണ്ട സമയം നല്‍കും. ഇവ നടപ്പാക്കാന്‍ കുറച്ച് സമയം വേണ്ടിവരുമെന്ന് ഇന്ത്യക്ക് അറിയാം. അവ എങ്ങനെയാണ് നടപ്പാക്കുന്നതെന്നും ഇന്ത്യ സശ്രദ്ധം വീക്ഷിക്കും. ഇത് കഴിഞ്ഞേ എന്ത് വേണമെന്ന് നിശ്ചയിക്കുകയുള്ളു.- ജസ്വന്ത് സിംഹ് വ്യക്തമാക്കി.












Click it and Unblock the Notifications