ടെലിഫോണ്‍ ഇളവുകള്‍ ഞായറാഴ്ച മുതല്‍
ദില്ലി : ദീര്‍ഘദൂര ടെലിഫോണ്‍ നിരക്കുകള്‍ ജനവരി 13 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ കുറയും. ഫോണ്‍ നിരക്കില്‍ 60 ശതമാനം ഇളവ് ഏര്‍പ്പെടുത്തിയ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ ബിഎസ്എന്‍എല്‍ നേരത്തെ അംഗീകരിച്ചിരുന്നു.
രണ്ടു സ്ലാബുകളാണ് പുതിയ നിരക്കനുസരിച്ച് ഉണ്ടാവുക. പീക്ക് പിരീഡും ഓഫ് പീക്ക് പിരീഡും. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് പീക്ക് പിരീഡ്. രാത്രി എട്ടു മുതല്‍ രാവിലെ ഒമ്പതു വരെ ഓഫ് പീക്ക് പീരീഡ്. ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 50-200 കിലോമീറ്റര്‍, 200-500 കിലോമീറ്റര്‍, 500 കിലോമീറ്ററിനു മുകളില്‍ എന്നിങ്ങനെ മൂന്ന് സ്ലാബുകളും ഉണ്ടായിരിക്കും.
പീക്ക് സമയത്ത് 50-200 കിലോമീറ്റര്‍ ദൂരത്തിന് നിരക്ക് മിനിട്ടിന് 4.80 ല്‍ നിന്നും 2.40 ആയി കുറയും. ഓഫ് പീക്ക് സമയത്ത് 200-500 പരിധിയില്‍ മിനിട്ടിന് ചാര്‍ജ്11.60ല്‍ നിന്നും 4.80 ആയി കുറയും. 500കിലോമീറ്ററിനപ്പുറമുളള എല്ലാ കോളുകള്‍ക്കും മിനിട്ടിന് ഒമ്പതു രൂപയായിരിക്കും. 500 കിലോമീറ്ററിനുമുകളിലുള്ള ദൂരത്തിന് ഒരു മിനിറ്റിന് 24 രൂപയില്‍ നിന്ന് ഒമ്പതുരൂപയായി കുറഞ്ഞു. ആയിരം കിലോമീറ്ററിന് മുകളിലൂള്ള ദൂരത്തിനും മിനിറ്റിന് ഒമ്പതുരൂപ തന്നെയായിരിക്കും. പഴയ ചാര്‍ജ്ജ് 17.56 രൂപയായിരുന്നു. രാവിലെ ഒമ്പതുമണി മുതല്‍ രാത്രി എട്ടുമണിവരെയുള്ള നിരക്കാണിത്.
എന്നാല്‍ രാത്രി എട്ടുമണിക്കുശേഷം രാവിലെ ഒമ്പതുമണിവരെയുള്ള സമയങ്ങളിലും നിരക്കില്‍ ഇളവുണ്ട്. ഈ സമയത്ത് 50 മുതല്‍ 200 കിലോമീറ്റര്‍ ദൂരത്തിന് മിനിറ്റിന് ഇപ്പോഴുള്ള 1.20 രൂപതന്നെയായിരിക്കും. എന്നാല്‍ 200 മുതല്‍ 500 കിലോമീറ്റര്‍ ദൂരത്തിന് മിനിറ്റിന് 3 രൂപ എന്നത് 2.40 രൂപയായി കുറഞ്ഞു. 500 കിലോമീറ്ററിനു മുകളില്‍ 4.50 രൂപ തന്നെയായിരിക്കും. പക്ഷെ 1000 കിലോമീറ്ററിനും അതിനു മുകളിലും ആറ് രൂപയ്ക്കു പകരം 4.50 രൂപയായിരിക്കും പുതിയ നിരക്ക്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications