കരുണാകരന്‍ എതിര്‍ത്തിരുന്നില്ല: ആന്റണി
കോട്ടയം: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ച യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ കെ. കരുണാകരനും പങ്കെടുത്തിരുന്നുവെന്നും ഈ നിര്‍ദേശത്തോട് യോഗത്തില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോവാനാവില്ല.
സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് ജീവനക്കാര്‍ക്ക് നന്നായറിയാം. അവര്‍ സമരം തുടങ്ങുമെന്ന് താന്‍ കരുതുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു. ജനവരി 13 ഞായറാഴ്ച കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന കൂടുതല്‍ നടപടികളുണ്ടാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വരുമാനമുള്ള വിഭാഗങ്ങള്‍ കുറച്ചുകാലം ത്യാഗം സഹിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications