മാറാട് സംഭവം: 16 പര്‍ റിമാന്റില്‍
കോഴിക്കോട്: മാറാട് നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് കൊലക്കേസുകളുമായി ബന്ധപ്പെട്ട് 16 പേരെ റിമാന്റ് ചെയ്തു.
തെക്കേതൊടി കൃഷ്ണന്റെ മകന്‍ ഷംജിത്ത് വധിക്കപ്പെട്ട കേസില്‍ ലത്തീഫ് (34), അബ്ദുള്‍ റിസാല്‍ എന്ന ബാബു (21), മനാഫ് (21), താജുദീന്‍ (26), ഗഫൂര്‍ (28), മുസ്തഫ (34), ഷാഫി (29), സലീം (27), സക്കീര്‍ (24), മുസ്തഫ (30), സൈയ്തലവി (21), ശിഹാബ് (20), ഫൈസല്‍ (23), ഷറഫുദീന്‍ (24), അബു എന്ന കോയമോന്‍ (24) എന്നിവര്‍ അറസ്റിലായി.
ചട്ടികതൊടി കുഞ്ഞുമോന്‍ എന്ന നാരായണന്‍ കൊല്ലപ്പെട്ട കേസില്‍ കബീര്‍ (42), മനാഫ് (23), താജുദീന്‍ (26), ഗഫൂര്‍ (28) എന്നിവരെയും പൊലീസ് അറസ്റ് ചെയ്തു. ഇവരില്‍ മനാഫ്, താജുദീന്‍, ഗഫൂര്‍ എന്നിര്‍ ഷാജിത്ത് വധക്കേസിലും പ്രതികളാണ്.
ഇവര്‍ നേരത്തെ അറസ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പേര് പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല.












Click it and Unblock the Notifications