എന്‍ഡിഎഫുമായി ബന്ധമില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: എന്‍ഡിഎഫ് എന്ന സംഘടനയുമായി മുസ്ലിംലീഗിന് ബന്ധമൊന്നുമില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൊണ്ടോട്ടി പൊലീസ് രജിസ്റര്‍ ചെയ്ത എന്‍ഡിഎഫുകാര്‍ പ്രതികളായുള്ള കേസ് മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ട് പിന്‍വലിച്ചതായുള്ള ആരോപണത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റര്‍ ചെയ്ത ഈ കേസിലെ പ്രതികള്‍ ലീഗുകാര്‍ തന്നെയാണ്. ലീഗുകാര്‍ക്കെതിരെ കള്ളക്കേസുകളെടുത്താല്‍ ഇത്തരത്തില്‍ ഇനിയും ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ഡിഎഫ് ബന്ധം ആരോപിച്ച് മുസ്ലിം ലീഗിനെ ഒതുക്കാമെന്നും ആരും വ്യാമോഹിക്കേണ്ട. തീവ്രവാദികളെന്ന് ആരോപിച്ച് ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതണ്ട.- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications