നീലന് കുറ്റക്കാരന്‍?
തിരുവനന്തപുരം: ഐഎഫ്എസ് ഓഫീസര്‍ പ്രകൃതിശ്രീവാസ്തവയെ പീഡിപ്പിച്ച കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍നാടാര്‍ കുറ്റക്കാരനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി അറിയുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി(ക്രൈംസ്) എം.ജി.എ. രാമന് നല്കി.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി എസ്. ശ്രീജിത്താണ് നീലന് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന പ്രകൃതി ശ്രീവാസ്തവയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചത്. 2001 ഏപ്രില്‍ 12നാണ് മുന്‍വനം-ഗതാഗതമന്ത്രിയും ജനതാദള്‍ നേതാവുമായ നീലലോഹിതദാസന്നാടാന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി പ്രകൃതിശ്രീവാസ്തവ രേഖാമൂലം പരാതിനല്‍കിയത്. അഡീഷണല്‍ ഡിജിപി പരിശോധിച്ചുകഴിഞ്ഞാല്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും.
റിപ്പോര്‍ട്ടിനെപ്പറ്റി വാര്‍ത്താലേഖകര്‍ തിരക്കിയപ്പോള്‍ എന്തെങ്കിലും പറയാന്‍ ശ്രീജിത്ത് വിസമ്മതിച്ചു. മുന്‍ മന്ത്രി കുറ്റംചെയ്തിട്ടുണ്ടെന്നുതന്നെയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് അറിയുന്നു. കേസില്‍ 30 പേരെ ചോദ്യം ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും മന്ത്രി കുറ്റക്കാരനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വതിനാകമ്മീഷന് മുന്‍ അധ്യക്ഷ സുഗതകുമാരി, പ്രകൃതിശ്രീവാസ്തവയുടെ ബന്ധുക്കള്‍, അച്ഛനമ്മമാര്‍, വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications