കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരവിളക്ക് തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

പന്തളം: പരമ്പരാഗത വഴികള്‍ താണ്ടി ജനവരി 14 തിങ്കളാഴ്ച വൈകീട്ട് തിരുവാഭരണം ശബരിമലയില്‍ എത്തിച്ചേരുന്നതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുന്നനേരം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേക്ഷേത്രത്തില്‍ നിന്നും ശനിയാഴ്ച പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ജനവരി 14തിങ്കളാഴ്ച രാവിലെ ശരംകുത്തിയില്‍ എത്തും.

ജനവരി 13ന് ഞായറാഴ്ച പുലര്‍ച്ചെ തോട്ടമണ്‍കാവ് ദേവീക്ഷേത്രം, പൂവത്തുംമൂട്, കൂടക്കാവ്, കൊട്ടാരത്തില്‍, പെരുനാട്, മുക്കട എന്നീ വഴികളിലൂടെ ഘോഷയാത്രസഞ്ചരിച്ചു. ഒടുവില്‍ ളാഹ ദേവര്‍ക്ഷേത്രം വഴി ളാഹ സത്രത്തിലെത്തി വിശ്രമിച്ചു.

ആയിരക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണഘോഷങ്ങളുടെ അകമ്പടിയോടെയാണ് ജനവരി 12 ശനിയാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. ഘോഷയാത്രതുടങ്ങുന്നതിന് മുന്നോടിയായി വലിയകോയിക്കല്‍ ക്ഷേത്രത്തിന് ചുറ്റും കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. തിരുവാഭരണഘോഷയാത്രയെ വലിയ തമ്പുരാന്റെ പ്രതിനിധിയായി പി. കേരളവര്‍മ്മ രാജപല്ലക്കില്‍ അനുഗമിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X